ബന്ധു വെട്ടി, ഗുണ്ട പോത്തു ഷാജി കൊല്ലപ്പെട്ടു

0

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കു തകര്‍ക്കത്തിനൊടുവില്‍ ബന്ധു വെട്ടി. യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയായ ഗുണ്ട പോത്തു ഷാജി (45) മരിച്ചു.

വെള്ളിയാഴ്ച രാത്രി ഷാജിയും ബന്ധുവായ സജീദും ചേര്‍ന്ന് വിതുരയിലെ ബാറില്‍ വച്ച് മദ്യപിക്കുന്നതിനിടെയാണ് വാക്കു തര്‍ക്കമുണ്ടായത്. തുടര്‍ന്നു വീട്ടിലെത്തിയ ഷാജിയെ പിന്തുടര്‍ന്നെത്തിയ സജീദ് വെട്ടുകയായിരുന്നു. മുഖത്തും തലയ്ക്കും പരിക്കേറ്റു ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

വിതുര, പാലോട്, നെടുമങ്ങാട് സ്‌റ്റേഷനുകളിലായി നാല്‍പ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here