മനോരമയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ, ആറു പവന്‍ കണ്ടെത്താനായില്ല

തിരുവനന്തപുരം| കേശവദാസപുരം സ്വദേശിനി മനോരമയെ പ്രതി ആദം അലി കൊലപ്പെടുത്തിയത് മോഷണത്തിനിടെയെന്ന് പോലീസ്. എന്നാല്‍, കാണാതായ ആറു പവന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കേശവദാസപുരം മോസ്‌ക് ലെയിനില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. കാണാതായതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനിടെ, സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്നു കാലില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ സമീപത്തു താമസിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ആദം അലിയെയും കാണാതായി. തുടര്‍ന്നു ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്.

പ്രതി പബ്ജി കളിക്കുന്ന ആളായിരുന്നുവെന്നും പബ്ജിക്കു അടിയമായിരുന്നുവെന്നും പോലീസ് പറയുന്നു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രതി കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി. തുടര്‍ന്നു ശ്വാസം മുട്ടിച്ചു. പിന്നാലെ അടുത്തുള്ള കിണറ്റില്‍ കൊണ്ടിട്ടു. അതിനുശേഷം റൂമില്‍ പോയി വസ്ത്രം മാറിയശേഷം നാട്ടിലേക്ക് പോകാനായിരുന്നു ശ്രമം. ഇതിനിടെയാണ് ചെന്നൈയില്‍ നിന്നു പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here