തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഓട്ടോ സവാരിക്കിടെ കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ വിപിനെ(34) ഒരു സംഘം വെട്ടിക്കൊന്നത്.

കൊല്ലപ്പെട്ട വിപിന്റെ പേരില്‍ പത്തോളം കേസുകളുണ്ട്. കാരാളി അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍ എന്ന കൊച്ചൂട്ടന്‍. ചാക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുരുകനെന്ന ഗുണ്ടാനേതാവുമായുള്ള വിപിന്റെ തര്‍ക്കങ്ങളാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസിന്റെ നിഗമനം.

പുലര്‍ച്ചെ ഒരു മണിയോടെ സെന്‍ട്രല്‍ മാളിനു സമീപത്തായിരുന്നു സംഭവം. വിമാനത്താവളത്തിനു സമീപമുള്ള മാളിനു മുന്നില്‍ നിന്ന് ഓട്ടം വിളിച്ച് ലോഡ്‌സ് ആശുപത്രിക്കു സമീപം എത്തിയപ്പോഴാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. പ്രതികളെന്നു പോലീസ് സംശയിക്കുന്നവര്‍ ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here