ജനം നോക്കി നില്‍ക്കേ ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ച വിരാജ് അറസ്റ്റില്‍

0

മുംബൈ: തൃശൂര്‍ ചെങ്ങാലൂരില്‍ ജനം നോക്കി നില്‍ക്കെ ഭാര്യയെ തീവച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയില്‍ ബന്ധുവീട്ടില്‍ നിന്നാണ് വിരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം.
ആറുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയാന്‍ തീരുമാനിച്ചിരുന്നു. കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഭര്‍ത്താവിന്റെ വീടിനു സമീപമുള്ള കുടുംബശ്രീയില്‍ നിന്ന് ജിതു വായ്പ എടുത്തിരുന്നു. നേരിട്ടെത്തി കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ കുടുംബശ്രീ ആവശ്യപ്പെട്ടതു പ്രകാരമാണ് ജിതു എത്തിയത്. ഇതിനിടെ, സ്ഥലത്തെത്തിയ വിരാജ് പെട്രോള്‍ ഒഴിച്ച് ജിതുവിനെ കത്തിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here