തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ദീപുവിനെയും കൂട്ടാളി അരവിന്ദിനെയും ജനക്കൂട്ടം ആക്രമിച്ചത്. അരവിന്ദനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദീപു മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. അരവിന്ദിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here