ഭാര്യയെയും കുട്ടിയെയും ഓട്ടോയ്ക്കുള്ളില്‍ സ്‌ഫോടനത്തിന് ഇരയാക്കി കൊന്നു, ഭര്‍ത്താവ് കിണക്കില്‍ ചാടി ജീവനൊടുക്കി

പെരിന്തല്‍മണ്ണ | മലപ്പുറം പെരിന്തന്‍മണ്ണ ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. സംഭവ സ്ഥലത്തുണ്ടായിരുന്ന അഞ്ചു വയസുകാരി പൊള്ളലേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

്പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ദാരുണ സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷയുമായി എത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്കു വിളിച്ച് ഭര്‍ത്താവ് മുഹമ്മദ് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.

സ്‌ഫോടനമുണ്ടാക്കിയത് ആസൂത്രിതമാണെന്ന സംശയത്തിലാണ് പോലീസ്. കുടുംബപ്രശ്‌നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മി(37)നെയും രണ്ടു കുട്ടികളെയും ഇയാള്‍ വിളിച്ചു വരുത്തിയതെന്നാണ് പ്രാഥമിക വിവരം. ഭാര്യയെയും കുട്ടികളെയും ഓട്ടോയില്‍ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്നു പൂട്ടി. തുടര്‍ന്നു പെട്രോളോ ഡീസലോ ഉപയോഗിച്ചു അഗ്നിക്കിരയാക്കിയെന്നാണു പോലീസ് പറയുന്നത്.

തീ കൊളുത്തുന്നതിനിടെ, കുട്ടികളിലൊരാള്‍ ജാസ്മിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചു ഞങ്ങളെ കൊല്ലാന്‍ പോവുകാണെന്നു പറഞ്ഞു. സഹോദരി ഓടിയെത്തിയാണ് ഒരു കുട്ടിയെ ഓട്ടോയില്‍ നിന്നു വലിച്ചു പുറത്തിട്ടു രക്ഷിച്ചത്. ദേഹത്തു തീ പടര്‍ന്നപ്പോഴാണ് മുഹമ്മദ് കിണറ്റിലേക്കു ചാടിയത്. ഓട്ടോ രണ്ടുതവണ പൊട്ടിത്തെറിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ക്കു മൂന്നാമതൊരു കുട്ടികൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here