തിരുവനന്തപുരം: ക്ലിഫ് ഹൗസിനു സമീപം നന്തന്‍കോട്ടിലെ ഒരു വീട്ടില്‍ 4 മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലും മറ്റു രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.ഡോ. ജീൻ പദ്മയും ഭർത്താവ് പ്രൊഫ. രാജ തങ്കവുമാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പുലർച്ചെ ഒരു മണിയോടെ ഡോക്ടറുടെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ചു പേരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

കൊലപാതകമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലം പരിശോധിച്ച പൊലിസ് ഡോക്ടറുടെ മകനെ കാണാനില്ലെന്ന് അറിയിച്ചു. മകന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് ചില ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here