കൂട്ടക്കൊലയ്ക്കിടെ അമ്മയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു, മുഖ്യപ്രതി അനീഷ് പിടിയില്‍

0

തൊടുപുഴ: കൊലചെയ്യപ്പെട്ട കമ്പകക്കാനത്തെ കുടുംബത്തിലെ സ്ത്രീകളെ മൃതപ്രായവസ്ഥയില്‍ ലൈംഗികമായി പീഡിപ്പിച്ചു. കേസിലെ മുഖ്യപ്രതി അനീഷിനെ പോലീസ് നേര്യമംഗലത്തുനിന്ന് പിടികൂടി.

മൃഗീയമായി കൊലപ്പെടുത്തിയ അമ്മയുടെയും മകളുടെയും മൃതദേഹങ്ങളോടും അനാദരവ് കാട്ടിയെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. കൃത്യത്തില്‍ അനീഷിന്റെ സഹായിയായി പ്രവര്‍ത്തിച്ച ലിബീഷ് നേരത്തേ തന്നെ പൊലീസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അനീഷ് ഏതാനും നാളായി നാട്ടില്‍ പെയിന്റിങ് ജോലിക്കു പോവുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ടൈല്‍സ് ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്നും ഇയാള്‍ പോയത്. പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ് പോലീസിനു തെളിവുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്. മൊെബെല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അനീഷ് കടന്നത്.

സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ അടുത്ത ദിവസം കൊരങ്ങാട്ടിയിലെ ഇയാളുടെ വീട്ടില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രത്യേക പൂജ നടന്നതായും റിപ്പോര്‍ട്ടുണ്ട്.

അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി പ്രതി ലീബീഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് കൊലപാതകത്തിനു പുറമേ മാനഭംഗത്തിനും കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here