കമ്പകക്കാനം കൂട്ടക്കൊലപാതകം: കൊലപാതകത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ പിടിയില്‍

0

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തുവെന്ന് പോലീസ് കണ്ടെത്തിയ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ 40 പവന്‍ സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെടുത്തു.

കൊലപാതകത്തിനു പിന്നില്‍ വന്‍ സാമ്പത്തിക തട്ടിപ്പു സംഘമുണ്ടെന്നാണ് പോലീസ് നിഗമനം. അടിമാലി, തൊടുപുഴ സ്വദേശികളാണ് ഇവര്‍. അനീഷ് തൊടുപുഴയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇയാളെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്.

മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണന്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിരുന്നു.വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ ചിലര്‍ ഞായറാഴ്ച വരുമെന്ന് കൃഷ്ണന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. അവധികള്‍ പലത് കഴിഞ്ഞതോടെ പണം തിരിച്ചു നല്‍കുകയോ വാഗ്ദാനം ചെയ്ത സാധനങ്ങള്‍ നല്‍കുകയോ ചെയ്യണമെന്ന് ഇവര്‍ കൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്ന് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം.

ഈ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ ഫോണ്‍ സന്ദേശങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ആകെ മുന്നൂറോളം പേരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇതില്‍ 25 പേരെ പിന്നീട് വിശദമായ ചോദ്യംചെയ്യലിനും വിധേയമാക്കി. ഇവരില്‍നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശികളായ നാലുപേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here