കണ്ണില്‍ ചോരയില്ലാതെ ഭാഗ്യംതേടിയ കള്ളന്‍

0

കാശ് അടിച്ചുമാറ്റുന്നതിനേക്കാള്‍ ‘ഭാഗ്യം’ അടിച്ചുമാറ്റാന്‍ ശ്രമിച്ച കള്ളനെ കുടുക്കിയത് സോഷ്യല്‍ മീഡിയയാണ്. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡിലെ അന്ധനായ ലോട്ടറിവില്‍പനക്കാരനില്‍ നിന്നാണ് കള്ളന്‍ ഒരു കെട്ട് ലോട്ടറി അടിച്ചുമാറ്റി കൂളായി കടന്നത്.

സംഭവത്തിനു പിന്നാലെ വന്ന സി.സി.ടി.വി. ദൃശ്യമാണ് കള്ളന് വിനയായത്. വീഡിയോ നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പോലീസിന്റെ പണിയും എളുപ്പത്തിലായി. എണറാകുളം സ്വദേശിയായ ചെമ്പക്കര ആയത്തുപറമ്പത്തില്‍ സുനില്‍കുമാറാണ് ഭാഗ്യം മോഷ്ടിച്ചതിന് അകത്തായത്. തട്ടിയെടുക്കുന്ന ലോട്ടറി ബീച്ചുകളിലെത്തുന്നവര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ ശീലമെന്ന് പോലീസ് പറഞ്ഞു. നവമാധ്യമങ്ങളില്‍ മുഖം തെളിഞ്ഞതോടെ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡില്‍ കറങ്ങി നടക്കുകയായിരുന്ന സുനില്‍കുമാറിനെ തിരിച്ചറിഞ്ഞവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here