അച്ഛന്‍ അമ്മയെയും മകളെയും സുഹൃത്തിനു നല്‍കി, പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ

0

തെന്മല: പണമിടപാടിലെ ബാധ്യത പരിഹരിക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ കൂട്ടുകാരനു കൈമാറി. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചു….

പല സ്ഥലത്തും നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും തെന്മല പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അച്ഛന്‍ ഉള്‍പ്പെടെ മൂന്നു പേരെ പിടികൂടാനായില്ല. പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കൈമാറിയിരുന്നതായി ചോദ്യം ചെയ്യലില്‍ അമ്മ സമ്മതിച്ചു.

ആര്യങ്കാവിനടുത്തുള്ള കളിര്‍കാവ്, തമിഴ്‌നാട്ടിലെ പുളിയറ, സുരണ്ട എന്നിവിടങ്ങളിലാണ് തിരുവനന്തപുരം സ്വദേശിനി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ മകളെ കാണാനില്ലെന്നു കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കി. ഇതില്‍ അന്വേഷണം നടത്തിയ പോലീസാണ് പീഡനത്തിന്റെ ചുരുള്‍ അഴിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here