ശാരീരിക ചൂഷണം ഒളിച്ചുവയ്ക്കാന്‍ മോഷണക്കേസുണ്ടാക്കി, വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ വാദി പ്രതിയായി

0

പാലക്കാട്: നനഗരമധ്യത്തിലെ വീട്ടില്‍ നിന്ന് 60 പവന്‍ മോഷണം പോയെന്ന് പരാതി നല്‍കിയവര്‍ പ്രതികളായി. വീട്ടുജോലിക്കാരിയെ ഒഴിവാക്കാന്‍ വേണ്ടി പരാതി നല്‍കിയത് അച്ഛനും മകനും നടത്തിയ ശാരീരിക ചൂഷണം മറച്ചുവയ്ക്കാണ്‍.ജോലിക്കാരിയായ സ്ത്രീയുടെ പരാതിയില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു.

ഈ മാസം പത്തിനാണ്  കൃഷ്ണനികേതനില്‍ ഡോക്ടര്‍ പി.ജി മേനോന്റെ വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായത്.  വീട്ടുടമ സംശയം പ്രകടിപ്പിച്ചതോടെ ജോലിക്കാരിയായി നിന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഡോ. പി.ജി മേനോനും മകന്‍ ഡോക്ടര്‍ കൃഷ്ണമോഹനനും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്ത വിവരം പുറത്തായത്. ജോലിക്കാരി സ്ത്രീയുടെ മേല്‍ മോഷണക്കുറ്റം ചുമത്തി ഇവരെ ഒഴിവാക്കാനുള്ള ശ്രമം ആയിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം. നോര്‍ത്ത് സി.ഐ ശിവശങ്കരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  ഒളിവില്‍ പോയ ഡോക്ടര്‍മാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here