പിപിഇ കിറ്റ് ധരിച്ച് മോഷണം; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ

ഡൽഹി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ കവർന്നത് 13 കോടിരൂപയുടെ സ്വർണാഭരണങ്ങൾ. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞദിവസമാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ കള്ളൻ 25 കിലോ സ്വർണ്ണവുമായി കടന്നത്. എന്നാൽ പിപിഇ കിറ്റ് ധരിച്ചെത്തിയിട്ടും കള്ളനെ പോലീസ് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു.

ജ്വല്ലറിയിലെ സിസിടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷെയ്ക്ക് നൂർ എന്നയാളാണ് പിടിയിലായിരിക്കുന്നത്. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയാണ് മുഹമ്മദ്. സമീപത്തെ കെട്ടിടത്തിന്‍റെ ടെറസിലൂടെ ചാടിയാണ് ഇയാൾ മോഷണത്തിനെത്തിയതെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാത്രി ജ്വല്ലറിയിലെത്തിയ ഇയാൾ പിറ്റേന്ന് പുലർച്ചെയോടെയാണ് മടങ്ങിയത്. സംഭവസമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് സ്വര്‍ണക്കടയിലേക്ക് കടന്നത് ഇവരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കടയ്ക്കുള്ളിലെത്തിയ ഇയാൾ സ്വർണാഭരണങ്ങൾ തിരയുന്നത് മറ്റൊരു സിസിടിവിയിൽ പതിഞ്ഞിരുന്നു.

ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ച സ്വര്‍ണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ഡല്‍ഹി കാല്‍ക്കാജിയിലെ ഒരു ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനാണ് ഇയാൾ. ഈ കടയുടെ സമീപത്ത് തന്നെയാണ് മോഷണം നടന്ന ജ്വല്ലറിയും ഉള്ളത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളില്‍ കടന്ന മുഹമ്മദ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുറത്ത് കടന്നതെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here