ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന ആമ മോഷണം പോയി. തമിഴ്നാട്ടിലെ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍ നിന്നുമാണ് ആമയെ കാണാതായിരിക്കുന്നത്. ആമയ്ക്ക് ഏകദേശം അമ്ബത് വയസോളം പ്രായം വരും. മരുന്ന് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആമയെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം.
പാര്‍ക്കിലെ ജീവനക്കാര്‍ അറിയാതെ മോഷണം നടക്കില്ല. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആല്‍ഡാബ്ര ഇനത്തില്‍ പെട്ട ആമയായിരുന്നു ഇത്. ഇതിന് ഏകദേശം 80-100 കിലോ വരെ ഭാരമുണ്ടായിരുന്നു. ആറ് ആഴ്ച മുമ്ബാണ് മോഷണം നടന്നതെങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. നവംബര്‍ 11, 12 തീയതികളിലാണ് മോഷണം നടന്നതായി സംശയിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആമകളാണ് ആല്‍ഡാബ്ര ഇനത്തിലേത്. 150 വര്‍ഷം വരെ ആയുസുള്ള ഇവയ്ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവി വര്‍ഗ്ഗങ്ങളിലൊന്നാണ് ഈ ആമകള്‍.