തെന്നിന്ത്യന്‍ സിനിമകള്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജപ്പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ‘തമിഴ്‌റോക്കേഴ്‌സ്’ ഉടമകളെ കേരള പോലീസ് പൊക്കി. തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ കാര്‍ത്തിക്, സുരേഷ്, പ്രഭു, തിരുനെല്‍വേലി സ്വദേശികളായ ജോണ്‍സണ്‍, മരിയാ ജോണ്‍ എന്നിവരെയാണ് ആന്റിപൈറസി സെല്‍ എസ്.പി: ബി.ജെ. പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ടി.എന്‍.റോക്കേഴ്‌സ്, ഡി.വി.ഡി. റോക്കേഴ്‌സ് എന്നീപേരുകളിലുമുള്ള വെബ്‌സൈറ്റുകള്‍ നിയന്ത്രിച്ചിരുന്നവരാണിവര്‍. വില്ലുപുരം കേന്ദ്രമാക്കിയുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. മലയാളതമിഴ് സിനിമകളടക്കം ചോര്‍ത്തി വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന ഈ സംഥത്തിന്റെ വെബ്‌സൈറ്റുകളില്‍ ലക്ഷക്കണക്കിനുപേരാണ് നിത്യസന്ദര്‍ശകര്‍. ഇതുവഴി പരസ്യവരുമാനമായി കോടികളാണ് ഇവര്‍ സമ്പാദിച്ചതെന്ന് പോലീസ് പറയുന്നു. തമിഴ്‌നടന്‍ വിശാലടക്കം പ്രമുഖതാരങ്ങള്‍ തമിഴ്‌റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റിനെതിരേ രംഗത്തുവന്നിരുന്നു. വിശാലിന്റെ തുപ്പരിവാളന്‍, മോഹന്‍ലാലിനൊപ്പം വിശാല്‍ പ്രധാനവേഷത്തിലെത്തിയ വില്ലന്‍ തുടങ്ങിയ ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചാണ് തമിഴ്‌റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകള്‍ പകരം വീട്ടിയത്. പുതിയ ചിത്രങ്ങളുടെ റിലീസിനൊപ്പം വ്യാജപതിപ്പിന്റെ റിലീസിങ്ങ് പ്രഖ്യാപിക്കുകയാണ് തമിഴ്‌റോക്കേഴ്‌സിന്റെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here