പെണ്‍വാണിഭം: റെയ്ഡില്‍ കുടുങ്ങി തമിഴ്‌നടി സംഗീത

0
വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി സംഗീതയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് നടി പെണ്‍വാണിഭത്തിന് പിടിയിലാകുന്നത്. നിരവധി യുവനടിമാരും വലയിലായിട്ടുണ്ടെന്നാണ് സൂചന.
സിനിമയില്‍ അവസരംതേടിവരുന്ന യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  റിസോര്‍ട്ടില്‍ റെയ്ഡ് നടന്നത്.
വാണി റാണി, ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1996-ല്‍ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന തമിഴ്ച്ചിത്രത്തിലൂടെയാണ് സംഗീതയുടെ അരങ്ങേറ്റം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here