സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു

0

കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍ റിമാന്‍ഡില്‍. വ്യാജരേഖ ഇന്റര്‍നെറ്റില്‍ ആദ്യമായി അപ്‌ലോഡ് ചെയ്തത് ആദിത്യനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സീറോ മലബാര്‍ സഭയിലെ ഒരു സഹവൈദികന്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. തേവരയിലെ കടയില്‍ രേഖ തയാറാക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here