കേന്ദ്ര ഏജന്‍സികള്‍ സ്വരം കടുപ്പിക്കുന്നു, ശബ്ദരേഖയെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

0
82

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ഇതിന്റെ അന്വേഷണ ചുമതലയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇ.ഡിക്ക് മറുപടി നല്‍കാന്‍ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി ജയില്‍ മേധാവി കത്ത് പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജയില്‍ വകുപ്പ് ഡി.ഐ.ജി. ശബ്ദം സ്വപ്‌നയുടേതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പോലീസ് മേധാവിക്ക് കത്ത് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here