- സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ജയില്‍ വകുപ്പ്. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിനുശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സുരക്ഷയൊരുക്കാന്‍ ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം. ജീവനു ഭീഷണിയുണ്ടെന്നും ജയിലില്‍ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു സ്വപ്ന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
നാലു ദിവസമായി തുടരുന്ന സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തലിനിടെയാണ് ചൊവ്വാഴ്ച പ്രത്യേക അപേക്ഷ കോടതിക്കു മുന്നിലെത്തിയത്. നാലു പേര് ജയിലില്‍ വന്നു കണ്ടതായും ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും അന്വേഷണ സംഘത്തോടു സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായി സ്വപ്ന കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരോ ജയില്‍ ഉദ്യോഗസ്ഥരോയെന്ന് സംശയിക്കേണ്ട ആളുകളാണ് വന്നു കണ്ടത്. കഴിഞ്ഞമാസം 25ന് ജയിലില്‍ എത്തി പലതവണ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ അറിയിച്ചിട്ടുണ്ട്.
മൊഴി വായിച്ചശേഷം പ്രതികളുടെ ജീവനു ഭീഷണിയുണ്ടാകാമെന്ന ആശങ്ക കോടതിയും രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രതിതന്നെ ഭീഷണികാര്യം ഹര്‍ജിയായി കോടതിയില്‍ അറിയിച്ചത്. തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ കര്‍ശനമായ നിര്‍ദേശം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത സ്വപ്നയെ വീണ്ടും ജയിലിലേക്കു മാറ്റി.