കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പ് ശ്രമിക്കുന്നെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്‍കി. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടന്‍ കോടതിയെയും സമീപിക്കും. കോഫെപോസ കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു. കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ്.സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേരത്തെ ഉന്നയിച്ചിരുന്നു.

എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന്കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്, അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നു
ഇതിനു ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കസ്റ്റംസ് കോഫെപോസെ വകുപ്പ് ചുമത്തിയിരുന്നു. ഇതോടെ ചട്ടപ്രകാരം സ്വപ്നക്ക് സന്ദര്‍ശകരെ അനുവദിക്കുമ്ബോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം. എന്നാല്‍ ഇതാവശ്യമില്ലന്ന് കാട്ടിയാണ് ജയില്‍ ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചത്. .ഇതോടെ കഴിഞ്ഞ ദിവസം സ്വപ്നക്ക് സന്ദര്‍ശകരെ അനുവദിച്ചപ്പോള്‍ ഒപ്പം പ്രവേശിക്കാന്‍ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ അധികൃതര്‍ തടഞ്ഞു. ഇത്തരത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ആര്‍ക്കും സ്വപ്നയെ സമീപിക്കാനും സംസാരിക്കാനും കഴിയുന്നത് കേസ് അട്ടിമറിക്കാനാണെന്ന നിലപാടാണ് കസ്റ്റംസിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here