തിരുവനന്തപുരം: ഐ ടി വകുപ്പിലെ ജോലിക്കായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടതായി സംശയം. വ്യാജ സർട്ടിഫിക്കറ്റിന്‍റെ അസ്സല്‍ പകര്‍പ്പ് പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കേസിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പ്രതിനിധിയുടെ മൊഴി എടുത്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കർ, സ്വപ്ന, സരിത്ത് എന്നിവരെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോൺസുലേറ്റിലെ മുൻ ഡ്രൈവറെയും ഗൺമാനെയും ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡ്രൈവർ സിദ്ദിഖ്, ഗൺമാൻ ജയഘോഷ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തത്. നയതന്ത്ര ബാഗേജ് വഴി നിരവധി പേര്‍ ഡോളർ കടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ലഭിച്ച ഒരു കോടിയോളം രൂപ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വിദേശത്തേക്ക്ക്ക് കടത്തിയെന്നും വിവരമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആണ് ഇരുവരെയും ചോദ്യം ചെയ്തത്. ഇതിനിടെ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.

ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here