ചാരനെന്ന് സംശയം, ബ്രഹ്‌മോസ് ജീവനക്കാരന്‍ പിടിയില്‍

0

നാഗ്പൂര്‍: ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ ചാരവൃത്തി നടത്തിയതിന് പിടിയില്‍. സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തര്‍പ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഡിആര്‍ഡിഒയിലെ നാഗ്പൂര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഉദേ്യാഗസ്ഥനെ പിടികൂടിയത്. ഐ.എസ്.ഐക്കും അമേരിക്കയ്ക്കും ബ്രഹ്‌മോസ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയിക്കുന്നത്.

4 വര്‍ഷങ്ങളായി പ്രതിരോധ ഗവേഷണവികസന വിഭാഗത്തില്‍ ജോലി ചെയ്യുന്ന നിശാന്ത് അഗര്‍വാള്‍ എന്ന ഉദ്യോഗസ്ഥന്‍ ശത്രുരാജ്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ ഔേദ്യാഗിക വിവരസംരക്ഷണ നിയമം, 1923 പ്രകാരം കേസെടുത്തേക്കും. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു. ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി.

ഞായറാഴ്ച്ച മുതല്‍ രണ്ട് അന്വേഷണ വിഭാഗവും നാഗ്പൂരില്‍ ഇയാളെ നിരീക്ഷിക്കുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇയാളില്‍ നിന്നും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here