കൂടെ വരില്ലെന്ന് ശഠിച്ച സുമയ്യയെ കത്തികൊണ്ട് കുത്തി, സജീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0

കൊച്ചി: നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിനി സുമയ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പുന്നപ്ര സ്വദേശി സജീറിന്റെ കുത്തേറ്റ സുമയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ എട്ടു മാസമായി ഇരുവരും കുടുംബ പ്രശ്‌നങ്ങളാല്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹ മോചന കേസ് കോടതിയിലാണ്. ഇതിനിടെയാണ് ഇരുവരും സംസാരിക്കാനായി കണ്ടുമുട്ടിയത്. തുടര്‍ന്നുണ്ടായ വാക്കു തകര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പാലാരിവട്ടത്ത് ചാത്തങ്കാട് റോഡില്‍ വച്ചായിരുന്നു ആക്രമണം. കത്തി കൊണ്ട് കുത്തിയ ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here