ആത്മഹത്യാ കുറിപ്പുണ്ട്, എന്നാല്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി

0

തിരുവനന്തപുരം: പരീക്ഷാ സമയത്ത് നിര്‍ബന്ധിച്ച് ക്ലാസില്‍ നിന്നിറക്കി പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നാരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തെക്കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് തേടി. എന്നാല്‍, സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പരാതിയില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് പോലീസ് വ്യക്തമാക്കി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് വിശ്രമമുറിയില്‍ കൈയുടെ ഞരമ്പ് മുറിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കുട്ടി അമിത അളവില്‍ വേദന സംഹാരിയും കഴിച്ചിട്ടുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുശട ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ ചില യൂണിയന്‍ നേതാക്കളുടെ പേരുകളുണ്ടെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here