കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കുളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ്(21) കൊല്ലപ്പെട്ടത്. കുത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. മറ്റു വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് സഹപാഠി നിഥിനയുടെ കഴുത്തറുത്തതെന്ന് കോട്ടയം എസ്.എി. ഡി. ശില്‍പ വ്യക്തമാക്കി. രാവിലെ ക്യാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രണയത്തില്‍ നിന്നു പിന്‍മാറിയതാണ് പകയ്ക്ക് കാരണമെന്നാണ് പ്രതി പോലീസിനു നല്‍കിയിട്ടുള്ള ആദ്യ മൊഴി. കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടിയെ പേടിപ്പയിക്കുന്നതിനായി സ്വയം കൈത്തണ്ട മുറിക്കാനാണ് കത്തി കൈയില്‍ കരുതിയതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

അമ്മയും നിഥിനയും മാത്രമാണ് വീട്ടിലുള്ളത്. രാവിലെ ഇരുവരും ഒരുമിച്ചാണ് വീട്ടില്‍ നിന്നറിങ്ങിയത്. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഒപ്പമുണ്ടായിരുന്ന മകളുടെ വിവരമറിഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് ആശുപത്രിയിലേക്കെത്തിയ ദൃശ്യം കരളലിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here