സോളാര്‍: സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിതെ പീഡന കേസ്

0

തിരുവനന്തപുരം: സരിത എസ്. നായരുടെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിനു സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതേ തുടര്‍ന്ന് സരിത അടുത്തിടെ പുതിയ പരാതി നല്‍കി. ഈ പരാതിയില്‍ കേസെടുക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി. അനില്‍ കാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here