റാസല്‍ഖൈമ: ഭര്‍ത്താവിന്‍റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്ത യുവതിക്ക് 1.60 ലക്ഷം രൂപയോളം പിഴ. യുവാവിന്‍റെ പേരിലുള്ള മസാജ് സെന്‍ററിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നതില്‍നിന്നാണ് യുവതി ഭര്‍ത്താവിനെ ബ്ലോക്ക് ചെയ്തത്.മസാജ് സെന്ററിലെ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് അക്കൗണ്ടുകളിലേക്ക് ഭര്‍ത്താവിന് പ്രവേശനം നിഷേധിച്ചതിന് അറബ് യുവതിക്ക് റാസ് അല്‍ ഖൈമ കോടതി ഒരു ലക്ഷം രൂപയോളം പിഴ ചുമത്താന്‍ ഉത്തരവിട്ടു.

ഇതുകൂടാതെ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി യുവാവിന് 60000 രൂപയോളം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ ഭര്‍ത്താവിന്‍റെ ഫോണ്‍ നമ്ബര്‍ സമ്മതമില്ലാതെ ഉപഭോക്താക്കളുമായി പങ്കിട്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.പ്രോസിക്യൂഷന്‍ കുറ്റപത്രം അനുസരിച്ച്‌, തന്റെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഒരു മസാജ് സെന്ററിന്റെ ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‌വേഡ് യുവതി മാറ്റി. അതിനുശേഷം ഭര്‍ത്താവിനെ വിളിച്ച്‌ അക്കൌണ്ടുകള്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.

എന്നാല്‍ ആരോപണം നിഷേധിച്ച ഭാര്യ, മസാജ് കേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉടമ താനാണെന്ന് സ്ഥിരീകരിച്ചു. മസാജ് സെന്‍റര്‍ തുറക്കുന്നതിന് മുമ്ബ് 2014 ല്‍ താന്‍ ആണ് അവ സൃഷ്ടിച്ചതെന്നും അവര്‍ കോടതിയില്‍ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here