ഷുഹൈബ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

0

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവര്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പ്രതികളെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. പ്രാദേശിയ സഹായം അക്രമികള്‍ക്കു ലഭിച്ചതു സംബന്ധിച്ചും സൂചനകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പോലീസ് കസ്റ്റഡിയിലുള്ളത് യഥാര്‍ത്ഥ പ്രതികളാണെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികരിച്ചു. പ്രതികളെ സ്‌റ്റേഷനില്‍ ഹാജരാക്കിയതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന സി.പി.എം വാദം പൊളിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here