ഷുഹൈബിനെ കൊന്നത് കിര്‍മ്മാണി മനോജെന്ന് സുധാകരന്‍, സി.പി.എമ്മിനെ വെട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

0

കണ്ണുര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി. വധക്കേസ് പ്രതി കിര്‍മ്മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.
മുറിവുകളുടെ സ്വഭാവം അതാവ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ ആകാശ് തില്ലങ്കേരി പി. ജയരാജന്റെ സന്തര സഹചാരിയാണ്. ആകാശ് കൊലപാതകത്തിലുണ്ടെങ്കില്‍ അത് ജയരാജന്‍ അറിഞ്ഞുകൊണ്ടു തന്നെയാണെന്നും സുധാകരന്‍ ആരോപിച്ചു. ഷുഹൈബിനെ വധിക്കാനായിരുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ടി.പി. വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം, പ്രതികള്‍ സി.പി.എമ്മുകാരാണെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്കു കാരണം എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എഫ്.ഐ-കെ.എസ്.യു. സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണെന്നു റിപ്പോര്‍ട്ട് പറയുന്നു. അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ തില്ലങ്കേരി വഞ്ഞേരിയിലെ എം.വി. ആകാശ് (24), കരുവള്ളിയിലെ രജിന്‍ രാജ് (26) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിടികൂടാനുള്ള മൂന്നു പേരെക്കുറിച്ചും വ്യക്തമായ വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ തിരിച്ചറിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here