ഡല്‍ഹി: കോടതി മുറിക്കുള്ളില്‍ ഗുണ്ടാതലവനെ എതിര്‍സംഘം വെടിവച്ചുകൊന്നു. അഭിഭാഷക വേഷത്തില്‍ കടന്നുകൂടി കൊലപാതകം നടത്തിയ രണ്ടു അക്രമികളെയും പോലീസ് തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് അതീവ സുരക്ഷാ വീഴ്ച അരങ്ങേറിയത്.
ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് ജിതേന്ദര്മണ് ഗോഗിയെ (30) എതിരാളിയായ സുനില്‍ താജ്പുരിയുടെ (തില്ലു) സംഘത്തിലെ രാഹുല്‍, മോറിസ് എന്നിവരാണ് ആക്രമിച്ചത്. ഗോഗിയെ ഉച്ചയ്ക്കു വിചാരണയ്ക്ക് ഹാജരാക്കവേയാണ് ജഡ്ജിയുടെ ചേംബറിനു തെട്ടടുത്ത മുറിയില്‍ വച്ചു നിയയൊഴിച്ചത്. 2018ല്‍ തില്ലു സംഘത്തില്‍പ്പെട്ട ഒരാളെ ഇതേ കോടതി വളപ്പില്‍ കൊലപ്പെടുത്തിയിരുന്നു.