തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഇവരെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭര്‍ത്താവ് അരുണ്‍ വെള്ളറട പോലീസ്. കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം.

51 വയസ്സുകാരിയെ 26കാരന്‍ കല്യാണം കഴിച്ചതുള്‍പ്പെടെ ദുരൂഹതകള്‍ ഏറെയുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി പിന്നീട് ഇന്‍ഷുറന്‍സ് കമ്ബനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്ബത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ശാഖയുമായി അരുണ്‍ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്‌ട്രീഷ്യനായിരുന്നു അരുണ്‍. കല്യാണത്തെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം.

വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ട ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശാഖാ കുമാരിയുടെ മരണം അയല്‍വാസികള്‍ അറിയുന്നത്. ഭര്‍ത്താവ് അരുണാണ് തന്റെ ഭാര്യയ്ക്ക് ഷോക്കേറ്റ വിവരം അയല്‍വാസികളെ അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ശാഖയെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് ശാഖ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശാഖയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് അരുണിനെ വെള്ളറട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അരുണുമായി ശാഖയ്ക്ക് ഷോക്കേറ്റ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ ശാഖയും അരുണും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു.  കൂടുതല്‍ വിവരങ്ങള്‍ക്കായി അ​രു​ണി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here