തിരുവനന്തപുരം: കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് അരുണ്‍ കൈ കൊണ്ട് മുഖം അമര്‍ത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി

സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പരിശോധനയില്‍ ഫോറന്‍സിക് കണ്ടെത്തിയിട്ടുണ്ട്. ബെഡ് റൂമില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന്ഷോക്കേല്‍പ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറന്‍സിക് സംഘവും ഇലക്‌ട്രിക്കല്‍ഇന്‍സ്പെക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും ഇന്നും സ്ഥലത്ത് പരിശോധന നടത്തും.

വലിയ ഭൂസ്വത്തുള്ളകുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്ബ് മാത്രമാണ് അരുണ്‍ വിവാഹം കഴിച്ചത്.ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. നേരത്തെശാഖകുമാരിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് അരുണായിരുന്നു. ഇത്തരത്തില്‍ ലക്ഷങ്ങള്‍ അരുണ്‍ തട്ടിയതായാണ് വിവരം. ഇന്നലെയാണ് കാരക്കോണത്ത് 52 കാരിയായ ശാഖകുമാരിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണം 26 കാരനായ ഭര്‍ത്താവ് അരുണിലേക്ക് എത്തിയത്. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനൊടുവില്‍ കൊലപാതകമാണെന്ന് അരുണ്‍ സമ്മതിച്ചു. നെയ്യാറ്റിങ്കരയില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവര്‍ ഒറ്റയ്ക്ക്‌ആയിരുന്നു താമസം. രണ്ട് വര്‍ഷം മുമ്ബാണ് നെയ്യാറ്റിന്‍കര സ്വദേശി അരുണുമായി ഇവര്‍ സൗഹൃദത്തില്‍ആകുന്നത്. രണ്ട് മാസം മുമ്ബാണ് ശാഖയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here