മൂലക്കുരുവിന്റെ ഒറ്റമൂലിക്കായി വൈദ്യനെ പീഡിപ്പിച്ചത് ഒരു വര്‍ഷം, വെട്ടിനുറുക്കി കവറിലാക്കി പുഴിയിലെറിഞ്ഞവര്‍ കുടുങ്ങി

മലപ്പുറം | മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലിക്കായി പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ചശേഷം കൊന്നു. വെട്ടി നുറുക്കു കവറിലാക്കി പുഴിയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റിലായി.

പ്രവാസി വ്യവസായി ഷൈബിന്‍ അഫ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്‌ടോബറില്‍ ഷെബീറിന്റെ വീട്ടില്‍ വച്ചാണ് ക്രൂരത അരങ്ങേറിയത്. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷം നടത്തിയെന്നു ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയാണ് കൊലപാതകം പുറത്തറിയിച്ചത്. കവര്‍ച്ച നടത്തിയതിനു അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍ കൂടിയായ പ്രതികളാണ് കൊലപാതക വിവരം പോലീസനോട് വെളിപ്പെടുത്തിയത്.

മൂലക്കുറുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനായി നാട്ടു വൈദ്യന്‍ ഷാബാ ശെരീഫിനെ(60) ഇവര്‍ തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലാണത്രേ. മൈസൂരു രാജീവ് നഗറിലാണ് ഇയാള്‍ ചികിത്സ നടത്തിവന്നിരുന്നത്. വീടിന്റെ ഒന്നാം നിലയില്‍ പ്രത്യേകം മുറി ഒരുക്കി, ഷാബായെ ചങ്ങലയിലിട്ടായിരുന്നു പീഡനം. പീഡനം ഒരു വര്‍ഷത്തിലേറെ നീണ്ടിട്ടും ഷാബാ മനസു തുറന്നില്ല. പീഡനങ്ങള്‍ സഹിക്കാനാകാതെ 2020 ഒക്‌ടോബറോടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്നു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാന്‍ പുഴയില്‍ തള്ളി.

വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാന് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ നിക്ഷേപിച്ചത്. ഇതിനു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു, സുഹൃത്തുക്കളുടെ മോഷണം. ഇതിനെതിശര ഏപ്രില്‍ 24നു ഷൈബിന്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. പിന്നാലെ നൗഷാദ് പിടിയിലായി. മറ്റുളളവര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, ഏപ്രില്‍ 29നു സെക്രട്ടേറിയറ്റിനു മുന്നില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടന്നത്. ഇവരെയും നൗഷാദിനെയും ചേര്‍ത്തിരുത്തി നിലമ്പൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോളാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചിരുന്ന ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികളില്‍ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here