കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടി

0

കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനെയാണ് ആക്രമിച്ചത്. സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വീട്ടിലേക്കു മടങ്ങുകയായിരുന്ന വിഷ്ണുവിനെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here