മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

0

കൊച്ചി: മഹാരാജാസ് കോളജിലുണ്ടായ സംഘട്ടനത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് മരിച്ചത്. കോട്ടയം സ്വദേശി അര്‍ജുന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി കോളജില്‍ എസ്എഫ്‌ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. പിന്നാലെ രാത്രി 12 മണിയോടെ ഭിമന്യുവിനു കുത്തേറ്റു. സംഭവത്തില്‍ മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here