അമ്മുമ്മയെയും പേരക്കുട്ടിയേയും പീഡിപ്പിച്ച അയൽവാസി പിടിയിൽ

0
3

കഴക്കൂട്ടം: കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതിയായ അയൽവാസി പിടിയിൽ. കഠിനംകുളo സ്വദേശിയായ വിക്രമൻ (60) ആണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച  ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീട്ടിൽ കിടന്ന് ഉറങ്ങിയ വൃദ്ധയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വ്യദ്ധ നിലവിളിച്ചു. തുടർന്ന് ഇയാൾ വ്യദ്ധയെ ആക്രമിച്ച് ഇറങ്ങി ഓടി. മകൾ വൈകിട്ട് വീട്ടിൽ വന്നപ്പോൾ വ്യദ്ധ കാര്യം പറഞ്ഞു. തുടർന്ന് മകളുടെ പത്തു വയസുള്ള മകളെ വിട്ട് പ്രതിയുടെ ഭാര്യയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. ഇതനുസരിച്ച് പ്രതിയുടെ വീട്ടിൽ പോയ കുട്ടിയെ ഇയാൾ വീടിനകത്ത് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപ്പിച്ചു.  വീട്ടിലേക്ക് ഓടിയ കുട്ടിയുടെ കരച്ചിൽ കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. ഉടൻ തന്നെ കഠിനംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കെതിരെ പോസ്കോ നിയമ പ്രകാരവും കേസെടുത്തതായി കടയ്ക്കാവൂർ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here