ജനിച്ച് മൂന്നാം ദിനം വിറ്റ കുഞ്ഞിനെ കണ്ടെത്തി, വാങ്ങിയവന്‍ അറസ്റ്റില്‍

0
26

പാലക്കാട്: കുന്നിശ്ശേരിയില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്‌നാട് ഈറോഡില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ജനാര്‍ദ്ദനന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ ആനന്ദ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തു.
യുവതിയും പൊള്ളാച്ചി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് കഴിഞ്ഞ 29ന് കുഞ്ഞിനെ വിറ്റത്. ക്രിസ്മസ് ദിനത്തില്‍ ജില്ലാ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. പ്രസവം കഴിഞ്ഞ് കുഞ്ഞില്ലാതെ ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ സംശയം ജനിച്ച സമീപവാസികള്‍ അങ്കണവാടിയിലും അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടന്നതും കുഞ്ഞിനെ വിറ്റത് കണ്ടെത്തിയതും.

LEAVE A REPLY

Please enter your comment!
Please enter your name here