ആലപ്പുഴ: പന്ത്രണ്ടു മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍ അരങ്ങേറിയതോടെ ആലപ്പുഴ സംഘര്‍ഷഭരിതം. കൊലപാതകങ്ങളെ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ (38) ശനിയാഴ്ച രാത്രി എട്ടോടെ കാര്‍ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ, ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രജ്ഞിത് ശ്രീനിവാസിനെ ഞായറാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി.

മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്കു കുപ്പേഴം ജംഗ്ഷനിലായിരുന്നു ഷാനെതിരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഷാനെ പിന്നില്‍ നിന്നു കാറിടിച്ചു വീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൈകള്‍ക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരണപ്പെടുകയായിരുന്നു. ആര്‍.എസ്.എസാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഒരു സംഘം അക്രമികള്‍ രജ്ഞിത്തിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികൂടിയാണ് രഞ്ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here