ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.നേരത്തേ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹര്‍ജി തള്ളി.
എന്നാല്‍ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജിയുമായി നടി എത്തിയത്. ഇത് പരിഗണിച്ച കോടതി, മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നേരത്തേ കേസില്‍ തന്നെ പ്രതി ചേര്‍ത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിക്കുകയുണ്ടായത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹര്‍ജി തള്ളി. എന്നാല്‍ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജിയുമായി നടി എത്തിയത്. ബംഗളുരുവിൽ വൻനിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തുന്നത് എങ്ങനെയെന്ന് സെപ്റ്റംബറിൽ അറസ്റ്റിലായ ഒരാളിൽ
നിന്ന് വിവരങ്ങൾ ലഭിച്ചതിന്റെ ചുവട് പിടിച്ചാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ശക്തമാക്കിയത്… ഇതിന്റെ ഭാഗമായി വിരെൻ ഖന്ന, ലൂം പെപ്പർ സാംബ, രാഹുൽ തോൻസെ, പ്രശാന്ത് രങ്ക, നിയാസ് എന്നീ
മയക്കുമരുന്ന് ഇടനിലക്കാരെ എൻസിബി അറസ്റ്റ് ചെയ്തു. അതിന് പിന്നാലെയാണ് സാൻഡൽവുഡിനെ ഞെട്ടിച്ചുകൊണ്ട് വൻകിട അറസ്റ്റുകൾ ഉണ്ടാകുന്നത്. ആദ്യം നടി രാഗിണി ദ്വിവേദിയെയും ഒരാഴ്ചയ്ക്ക് ശേഷം
സഞ്ജന ഗൽറാണിയെയും എൻസിബി അറസ്റ്റ് ചെയ്തു..