ഏഴു ദിവസം കഴിഞ്ഞിട്ടും ഹരികുമാര്‍ ‘ഉരുക്കുമറ’യ്ക്ക് പുറകില്‍ തന്നെ, സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

0

തിരുവനന്തപുരം: ഡിവൈ.എസ്.പി ബി. ഹരികുമാര്‍ പ്രതിയായ നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസ് അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് സനലിന്റെ ഭാര്യ വിജി. നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്നും സി.ബി.ഐ അന്വേഷണമോ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സംഭവം നടന്ന് ഏഴു ദിവസം കഴിഞ്ഞിട്ടും ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ല. അന്വേഷണ ചുമതലയുള്ള എസ്.പി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെയാണ് മടങ്ങിയതെന്ന് അവര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here