തിരുവനന്തപുരം | കാസര്‍കോട് ചെറുവത്തൂരില്‍ നിന്ന് ശേഖരിച്ച ഷവര്‍മ സാമ്പിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സാമ്പിളുകളില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലത്തിലാണ് സാല്‍മൊണല്ല, ഷിഗല്ല എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.
- News Update | തിരുവനന്തപുരം കല്ലറ പഴയ ചന്തയില്‍ നിന്നു വാങ്ങിയ ചുര മീനില്‍ പുഴുവിനെ കണ്ടെത്തി. പിന്നാലെ മീന്‍ തിരികെ കൊടുത്തു പണം മടക്കി വാങ്ങി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുനിന്ന് മീന്‍ വാങ്ങി കഴിച്ച ഒരു കുടുംബത്തിലെ നാലു പേര് ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നു ചികിത്സ തേടി.
ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലമാണ് പുറത്ത് വന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആണ്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശനിയാഴ്ച 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.