ഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി റിട്ട. എസ്.പി, പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു അനില്‍ കാന്ത് ശിക്ഷാനടപടി നേരിട്ടിട്ടുണ്ടെന്നു സക്കറിയ

കൊച്ചി | സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി റിട്ട. എസ്.പി. സക്കറിയ. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ശിക്ഷ നേരിട്ടിട്ടുള്ള ആളാണ് ഡി.ജി.പിയെന്ന് സക്കറിയയുടെ ആരോപണം. 1991ല്‍ കല്‍പ്പറ്റ എ.എസ്.പിയായിക്കെ, അനില്‍ കാന്ത് സേനയില്‍ സസ്‌പെന്‍ഷന്‍ നേടിട്ടിട്ടുണ്ടെന്നാണ് സക്കറി ജോര്‍ജ് അതിജീവിതയ്‌ക്കൊപ്പം ജനകീയ കൂട്ടായ്മയില്‍ വിളിച്ചുപറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവായിരുന്ന ഡിവൈഎസ്പി തന്റെ എസ്പിയായി വന്നു. അദ്ദേഹം നിസഹായനായിരുന്നു. പിന്നീട് മദ്യപാനിയുമായി. മുന്‍ ഐ.ജി. രമേശ് ചന്ദ്രഭാനു അനില്‍കാന്തിനെ ശാസിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്നു സക്കറി പറയുന്നു. സര്‍ക്കാരുകള്‍ക്കു വേണ്ടത് ഏറ്റവും കുഴപ്പക്കാരനായ ഡിജിപിയൊയാണ്. എന്തുകാര്യവും അവര്‍ ചെയ്തുകൊടുക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here