അഞ്ചംഗ റോഹിങ്ക്യ കുടുംബം തലസ്ഥാനത്ത് പോലീസ് കസ്റ്റഡിയില്‍

0

തിരുവനന്തപുരം: റോഹിങ്ക്യകളായ അഞ്ചംഗ കുടുംബത്തെ പോലീസ് തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ നിന്ന് തലസ്ഥാനത്തെത്തിയ ഇവരെ വിഴിഞ്ഞം പോലീസാണ് കസ്റ്റഡിയിലെടുത്തത്.

തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാ സഹോദരന്‍ അന്‍വര്‍ ഷാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മ്യാന്‍മറില്‍ നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ ഓട്ടോയില്‍ വിഴിഞ്ഞത്തെത്തിയെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദില്‍ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദില്‍ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here