തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന് പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു

0

ഡല്‍ഹി: തൃപ്പൂണിത്തുറ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കേരള പോലീസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. റോണി, അര്‍ഷദ്, ഷെഹസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തൃപ്പൂണിത്തുറ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഞായറാഴ്ച കേരളത്തില്‍ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here