വീട്ടമ്മയെ കഴുത്തുറത്തു കൊന്നു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍, വീടു കൊള്ളയടിച്ചത് മൂന്നംഗ സംഘം

0

ചീമേനി: പുലിയന്നൂരില്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും കഴുത്തറുത്തശേഷം വീടു കൊള്ളയടിച്ചു. മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയും റിട്ട. അധ്യാപികയുമായ പി.വി. ജാനകിയമ്മ (66)  തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ (85) ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. വാതില്‍ തുറന്ന കൃഷ്ണനെ ആക്രമിച്ചു വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം കിടപ്പുമുറയില്‍ നിന്ന് ഓടിയെത്തിയ ജാനകിയമ്മയെയും ആക്രമിച്ചു. മുറിക്കുള്ളിലേക്കു വിളിച്ചുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലുണ്ടായിരുന്ന അര ലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന കൃഷ്ണനു രണ്ടു മണിക്കൂറിനു ശേഷം ബോധം വന്നപ്പോഴാണ് സംഭവം പരിസരവാസികളും നാട്ടുകാരും അറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here