വിവാഹവാഗ്ദാനം നല്‍കി ബിനോയ് കോടിയേരി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി, ശ്രമിക്കുന്നത് ബ്ലാക്‌മെയിലിംഗിനെന്ന് ബിനോയ്

0

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് മാനഭംഗകേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടിയാണ് യുവതി അന്ധേരി ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

എന്നാല്‍, പരാതി ബ്ലാക്ക് മെയിലിംഗാണെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. ആറു മാസം മുമ്പ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഇവര്‍ ഒരു കത്തു നല്‍കിയിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഐ.ജിക്കു പരാതി നല്‍കിയിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ പരാതി:

2009 ല്‍ ഒരു സുഹൃത്തു മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. അവിടെ വച്ചാണ് ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കണ്ടത്. വിശ്വാസം ആര്‍ജിക്കുന്നതിനായി ബിനോയ് തനിക്കുമേലെ ബാറില്‍ നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നുവെന്ന് യുവതിപറയുന്നു. പിന്നെ നിരന്തരം ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

മലയാളിയാണെന്നും ദുബായില്‍ നിര്‍മാണ മേഖലയിലെ ബിസിനസുകാരനാണെന്നുമാണ് പരിചയപ്പെടുത്തിയത്. കൂടുതല്‍ അടുക്കുകയും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ ബിനോയ് ഒക്‌ടോബറില്‍ കൂട്ടിക്കൊണ്ടുപോയി വീട്ടില്‍ താമസിപ്പിച്ചു. ഇവിടെ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010ല്‍ മുംബൈയിലെത്തിച്ച് അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് എടുത്ത ഫഌറ്റില്‍ പാര്‍പ്പിച്ചു. എന്നാല്‍, വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍നിന്നു ബിനോയ് ഒഴിഞ്ഞുമാറി.

ഇതിനിടെ, 2010 ജൂലൈ 22ന് ഒരു കു്ഞ്ഞിന് ജന്മം നല്‍കി. തന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് സ്ഥിരമായി ആശുപത്രിയില്‍ എത്തിയിരുന്നു. 2011 ല്‍ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. വിവാഹത്തെക്കുറിച്ചുള്ള അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിനെന്ന് മറുപടി നല്‍കി.

2014ല്‍ ഈ വാടക വീടിന്റെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജോഗേശ്വരിയില്‍ ഒരു അപ്പാര്‍ട്ടുമെന്റിലേക്കു മാറ്റി. 2015ല്‍ ബിസിനസ് മോശമാണെന്നും തുടര്‍ന്നും ചെലവിന് പണം നല്‍കാനാകില്ലെന്നും ബിനോയ് അറിയിച്ചു. പിന്നെ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, 2018 ല്‍ ദുബായില്‍ ബിനോയ് 13 കോടിയുടെ പണത്തട്ടിപ്പ് കേസില്‍ അകപ്പെട്ടതായി കേട്ടു.

ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ കണ്ട് മൂന്നില്‍ രണ്ടു പ്രൊഫൈലുകള്‍ ആക്ടീവായിരുന്നു. വീണ്ടും ബന്ധപ്പെട്ട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതതെന്ന് പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here