കുറ്റം ചെയ്തിട്ടില്ല, നിയമോപദേശം നല്‍കിയെന്ന് സി.പി. ഉദയഭാനു, തെളിവുകളുമായി പോലീസ്

0

ചാലക്കുടി: രാജീവ് കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അഡ്വ. സി.പി. ഉദയഭാനു. കൊലപതാകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ല. ചക്കര ജോണി, രഞ്ജിത്ത് എന്നിവരാണ് എല്ലാം ചെയ്തത്. നിയമോപദേശം നല്‍കുകമാത്രമാണ് താന്‍ ചെയ്തത്. നഷ്ടമായ പണം തിരിച്ചു പിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രാജീവിനെ ബന്ദിയാക്കാന്‍ അവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. നാലു പ്രതികളുടെ കൈയബദ്ധമായിരുന്നു കൊലപാതകം. രാജീവിനെക്കൊണ്ട് രേഖകളില്‍ ഒപ്പുവച്ചു വാങ്ങാന്‍ മാത്രമാണ് താന്‍ ഉപദേശിച്ചതെന്നും ഉദയഭാനു മൊഴി നല്‍കി.
അതേസമയം, ഉദയഭാനുവിനെതിരെ എട്ടിലധികം തെളിവുകളാണ് പോലീസ് നിരത്തുന്നത്. ഉദയഭാനുവിനെതിരെ രാജീവ് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു നല്‍കിയ പരാതി, പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി, ഫോണ്‍ വിളികള്‍ തുടങ്ങിയവയാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here