പുതുച്ചേരി രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിക്ക് താല്‍ക്കാലിക ജാമ്യം, അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം

0

കൊച്ചി: പുതുച്ചേരിയിലെ വ്യാജ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് മൂന്നാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും സുരേഷ് ഗോപിക്ക് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 21ന് അന്വേഷണ ഉദേ്യാഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
സുരേഷ് ഗോപി ഹാജരാക്കിയ നോട്ടറി സര്‍ട്ടിഫിക്കറ്റിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. വ്യാജ രേഖ ചമക്കല്‍, നികുതി വെട്ടിപ്പ് എന്നിവയ്ക്കാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here