സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

0
2

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും ഇദ്ദേഹത്തെ ക്രൈം ബ്രാഞ്ച് വിട്ടയച്ചു. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികള്‍ വേണ്ടി വരുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ തന്നെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here