തീയേറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് സതീശനെ സാക്ഷിയാക്കും

0

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവന്ന തീയേറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് സതീശനെ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനം. പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസില്‍ ഡയറക്ടറ്റേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പോലീസ് മേധാവിക്ക് നിയമോപദേശം നല്‍കിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നും നിയമോപദേശം വ്യക്തമാക്കുന്നു. ഇതോടെയാണ് സര്‍ക്കാരിനുതന്നെ നാണക്കേടായ പോലീസിന്റെ പ്രതികാര നടപടി തിരുത്തുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here